Posts

പരിശുദ്ധാത്മ സ്നാനം

Image
   PDF link: https://drive.google.com/file/d/1TfCgsnOSTho6Mi3IQVYDnPB-4FFyLsKh/view?usp=sharing _________________________________________________________________________________________________________________ ബൈബിളിൽ പരിശുദ്ധാത്മസ്നാനത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ 1.        മത്തായി 3:10-12 2.        മർക്കോസ് 1:8 3.        ലൂക്കോസ് 3:16,17 4.        അപ്പോസ്തല പ്രവർത്തികൾ 1:4,5 5.        അപ്പോസ്തല പ്രവർത്തികൾ 11:16 6.        1 കൊരിന്ത്യർ 12:13 ചരിത്രസംഭവം: നിർവചനം ഒരിക്കൽ മാത്രം സംഭവിക്കുന്നതും മേലാൽ അവർത്തിക്കപ്പെടാത്തതുമായ സംഭവങ്ങളാണ് ചരിത്രസംഭവങ്ങൾ എന്നതുകൊണ്ട് എഴുത്തുകാരൻ അർത്ഥമാക്കുന്നത്. ഉദാ: കർത്താവായ യേശു ക്രിസ്തുവിന്റെ ജനനം ഒരു    ചരിത്രസംഭവമായിരുന്നു. അത് ഒരിക്കൽ നടന്ന കാര്യമാണ്. അത് ആവർത്തിക്കപ്പെടുകയില്ല.   മത്തായി 3:10-12 (മർക്കോസ് 1:8; ലൂക്കോസ് 3:16,17) മത്തായി ...

രക്ഷയുടെ ഭദ്രത (Eternal Security)

Image
യോഹന്നാൻ 10:26-29 “ 26 നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; 27 ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. 28 ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല ; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. 29 അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” നമ്മുടെ കർത്താവ് പറയുന്നത് തന്റെ ആടുകളെ തന്റെ കയ്യിൽ നിന്നും ആരും പിടിച്ചുപറിക്കുകയില്ല എന്നാണ്. എന്നാൽ, കർത്താവ് അതിനു മുൻപ് ഒരു കാര്യം പറയുന്നുണ്ട്. “അവ ഒരുനാളും നശിച്ചു പോകയില്ല” എന്ന്. അതുകഴിഞ്ഞാണ് കർത്താവ് തന്റെ കയ്യിൽ നിന്ന് ആരും പിടിച്ചുപറിക്കുകയില്ല എന്ന് പറയുന്നത്. ഒരു ചോദ്യം : ആരും പിടിച്ചുപറിക്കുകയില്ല എന്നല്ലേ പറഞ്ഞിട്ടുള്ളു. ആടുകൾക്ക് സ്വയമേ ചാടിപ്പോകുവാൻ കഴിയുകയില്ലേ? ഉത്തരം : ആടുകൾക്ക് സ്വയമേ ചാടിപ്പോകുവാൻ കഴിയും എന്നിരിക്കട്ടെ. അങ്ങനെ ചാടിപ്പോയാൽ അവർ നശിച്ചുപോകുമല്ലോ. എന്നാൽ കർത്താവ് ആദ്യം തന്നെ പറഞ്ഞിട്ടുണ്ട് അവ ഒരുനാളും നശിച്ചു പോകയ...